തൃശൂര്‍: കോടികണക്കിനു രൂപയുടെ നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതിയും അവതാര്‍ ഗോള്‍ഡിന്റെ ഉടമയുമായ ഒ.അബ്ദുല്ല പോലീസ് പിടിയില്‍. വക്കീലിന്റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അബ്ദുള്ളയെ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെയുള്ള 14 കേസുകളില്‍ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടിച്ചിരുന്നുവെങ്കിലും അബ്ദുള്ള ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ സിജെഎം കോടതി വളപ്പിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇയാള്‍ മറ്റൊരു കേസില്‍ ജാമ്യമെടുക്കാന്‍ കോടതിയില്‍ എത്തുന്നുണ്ടെന്നറിഞ്ഞ തൃത്താല പോലീസ് ഇവിടെയെത്തുകയായിരുന്നു. അബ്ദുള്ള എത്തുന്ന വിവരം അറിഞ്ഞ നിക്ഷേപകരും കോടതി വളപ്പില്‍ തടിച്ചു കൂടി. പതിനൊന്നു മണിയോടെ കൂട്ടാളികളായ ഫൈസല്‍, നാസര്‍ എന്നിവരോടൊപ്പം അബ്ദുള്ള കോടതിയിലെത്തി. എന്നാല്‍ ഇവരുടെ കേസ് വിളിക്കാന്‍ വൈകിയതിനാല്‍ കൂട്ടാളികള്‍ തിരിച്ചു പോയി. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് പുറത്ത് കാത്തു നില്‍ക്കുന്നുണ്ടെന്ന വിവരമറിഞ്ഞ അബ്ദുള്ള പുറത്തു വന്നില്ല.
തുടര്‍ന്ന് വൈകീട്ട് 5 മണിയോടെ പ്രതിയുടെ അഭിഭാഷകന്‍ കോടതിയിലെത്തുകയും, അബ്ദുള്ളയെ പോലീസിന്റെ ശ്രദ്ധ വെട്ടിച്ച് സ്വന്തം കാറില്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. അതേസമയം വിവരമറിഞ്ഞെത്തിയ നിക്ഷേപകരും പോലീസും ഇയാളെ തടയുകയായിരുന്നു. ആദ്യം കാറിന്റെ ഡോര്‍ തുറക്കാന്‍ തയ്യാറാവാതിരുന്ന അബ്ദുള്ളയെ പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് പുറത്തെത്തിച്ചത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നിക്ഷേപകരെ കാറിടിച്ചുവീഴ്ത്താന്‍ അഭിഭാഷകന്‍ തുനിഞ്ഞതായും പരാതിയുണ്ട്.
Post Your Comments