Latest NewsInternational

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു

സാന്‍ഫ്രാന്‍സിസ്‌കോ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു . സമൂഹമാധ്യമങ്ങളില്‍ വിദേശ ഇടപെടലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.എസ് ഭരണകൂടത്തിന്റെ ഈ നടപടി. യു.എസിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് 115 ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പൂട്ടിച്ചത്. ഇത്തരം അക്കൗണ്ടുകളിലെ വിദേശ ഇടപെടലുകളും നുണപ്രചരണങ്ങളും ലോ എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് അക്കൗണ്ടുകള്‍ പൂട്ടിച്ചത്. തിരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് ഈ തീരുമാനത്തിലെത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ പല അക്കൗണ്ടുകളും സിനിമാ കായികമേഖലയിലുള്ളവരുടെ പേരിലാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഭരണകൂടത്തിനെതിരെയും ട്രംപിനെതിരെയും നടത്തുന്ന കുപ്രചാരങ്ങള്‍ക്ക് തടയിടാനാണ് ഈ തീരുമാനമെടുത്തത്. പല അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്നത് റഷ്യ-ഫ്രഞ്ച് മേഖലയിലുള്ളവരാണ്. ഇതിനെകുറിച്ച് അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് ഫേസ്ബുക്ക് സൈബര്‍ സെക്യൂരിറ്റി തലവന്‍ നതാനിയേല്‍ ഗ്ലിച്ചര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button