Latest NewsInternational

11കാരനായ കൊച്ചുമകന്‍ മുത്തശിയെ വെടിവച്ചുകൊലപ്പെടുത്തി

ലോസ്ഏഞ്ചലസ്: 11കാരനായ കൊച്ചുമകന്‍ മുത്തശിയെ വെടിവച്ചുകൊലപ്പെടുത്തി. മുറി വൃത്തിയാക്കാന്‍ പറഞ്ഞതിന്റെ ദേഷ്യം തീര്‍ക്കാനായി പതിനൊന്നുകാരനായ കൊച്ചുമകന്‍ സ്വന്തം മുത്തശ്ശിയെ മുത്തച്ഛന്റെ കണ്‍മുന്നില്‍വച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ശനിയാഴ്ച അരിസോണയിലാണ് സംഭവം ഉണ്ടായത്.

യുവോന്നെ വൂഡാര്‍ക്ക് എന്ന 65കാരിയെയാണ് പതിനൊന്നുകാരന്‍ കൊലപ്പെടുത്തിയത്. യുവോന്നെയും ഭര്‍ത്താവും കുട്ടിയോട് മുറി വൃത്തിയാക്കാന്‍ നിരന്തരം പറഞ്ഞിരുന്നു. ഇത് അനുസരിക്കാന്‍ കുട്ടി തയ്യാറായിരുന്നില്ല.

മുറിവൃത്തിയാക്കാന്‍ പറഞ്ഞതിന്റെ ദേഷ്യത്തില്‍ വൈകിട്ട് ടി വി കണ്ടുകൊണ്ടിരിക്കെ പതിനൊന്നുകാരന്‍ യുവോന്നെക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തലക്കുപിന്നില്‍ വെടിയേറ്റ ഇവര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കുട്ടിയെ പിടികൂടാന്‍ മുത്തച്ഛന്‍ ശ്രമിച്ചതോടെ കുട്ടി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button