Latest NewsKerala

വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധിപ്പി​ക്കാ​ന്‍ നിർദേശം

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധിപ്പി​ക്കാ​ന്‍ നിർദേശവുമായി വൈ​ദ്യു​തി ബോ​ര്‍​ഡ്. വീ​ടു​ക​ളു​ടെ വൈ​ദ്യു​തി നി​ര​ക്ക് യൂ​ണി​റ്റി​ന് 10 പൈ​സ മു​ത​ല്‍ 80 പൈ​സ​ വ​രെ വർധിപ്പിക്കാനാണ് തീരുമാനം. വീ​ടു​ക​ളു​ടെ ഫി​ക്സ​ഡ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കാനും നിർദേശമുണ്ട്. ഇവയെ സിം​ഗി​ള്‍ ഫേ​സ്, ത്രീ​ഫേ​സ് എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് നാ​ലാ​യി വി​ഭ​ജി​ക്കും. സിം​ഗി​ള്‍ ഫേ​സി​നെ 150 യൂ​ണി​റ്റു​വ​രെ​യെ​ന്നും 150 യൂ​ണി​റ്റി​നു മു​ക​ളി​ലു​ള്ള​വ​രെ​ന്നും ര​ണ്ടാ​യി തിരിക്കും. ഇവയ്ക്ക് ഈ ​വ​ര്‍​ഷം 75 രൂ​പ​യും അ​ടു​ത്ത​വ​ര്‍​ഷം 100 രൂ​പ​യും വ​ര്‍​ധി​പ്പിക്കും.

കൂടാതെ ത്രീ​ഫേ​സി​നെ 150 യൂ​ണി​റ്റു​വ​രെ​യെ​ന്നും അ​തി​നു​മു​ക​ളി​ലു​ള്ള​വ​രെ​ന്നും വിഭജിക്കും. 150 യൂ​ണി​റ്റു​വ​രെ 80 രൂ​പ​യാ​യി​രു​ന്ന​ത് ഈ​വ​ര്‍​ഷം 90 രൂ​പ​യാ​യും അ​ടു​ത്ത​വ​ര്‍​ഷം 100 രൂ​പ​യാ​യും വ​ര്‍​ധിപ്പിക്കാനാണ് നിർദേശം. 150 യൂ​ണി​റ്റി​നു മു​ക​ളി​ലു​ള്ള​ത് ഈ ​വ​ര്‍​ഷം 80-ല്‍ ​നി​ന്ന് 130 രൂ​പ​യാ​യും അ​ടു​ത്ത വ​ര്‍​ഷം 160 രൂ​പ​യാ​യും ഉ​യ​ര്‍​ത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button