
കണ്ണൂര്‍: കേരളത്തില്‍ ഒരു സമയത്ത് ബംഗാളികളുടെ ബഹളമായിരുന്നു. എവിടെനോക്കിയാലും ബംഗാളികളെ മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ബംഗാളികള്‍ക്കു പുറമേ ബംഗ്ലാദേശികളും കേരളത്തിലേക്ക് നുഴഞ്ഞുകയറുകയാണ്. കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീടു കൊള്ളയടിച്ച കേസ് അന്വേഷിക്കുന്നതിനിടെയാണ് കേരളത്തില്‍ നുഴഞ്ഞുകയറുന്ന ബംഗ്ലാദേശികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്.
സംസ്ഥാനത്തെ കവര്‍ച്ചക്കേസുകള്‍ അന്വേഷിക്കുന്നതിനിടെ കേരളത്തില്‍ ആയിരക്കണക്കിന് ബംഗ്ലാദേശികള്‍ ഉള്ളതായി തെളിഞ്ഞു. ഇവര്‍ ബംഗ്ലാദേശിലേക്ക് ഫോണ്‍ വിളിക്കുന്നതിന്റെ തെളിവുകളും സൈബര്‍ പോലീസിന് ലഭിച്ചു. കണ്ണൂരില്‍മാത്രം നൂറോളം ബംഗ്ലാദേശികള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. ബംഗ്ലാദേശികള്‍ ഉള്‍പ്പെട്ട രണ്ടു പ്രധാന കവര്‍ച്ചസംഭവങ്ങളാണ് കേരളത്തില്‍ നടന്നത്. ഒന്ന് എറണാകുളത്തും മറ്റൊന്ന് കണ്ണൂരിലും.
രണ്ടിലും പ്രതികള്‍ ഒരേ സംഘമാണോ എന്നാണ് പോലീസിന്റെ അന്വേഷണം. അതേസമയം കര്‍ണാടകയിലും തമിഴ്‌നാട്ടിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. കൂടാതെ ബംഗ്ലാദേശികള്‍ നാട്ടിലേക്ക് നേരിട്ട് പണം അയക്കാറില്ല. ഇതിനായി ബംഗാളില്‍ ഏജന്റുമാരുണ്ട്. ഇവരിലൂടെ പണം ബംഗ്ലാദേശില്‍ എത്തിക്കുകയാണ് രീതി. അതേസമയം കേരളത്തില്‍ റെയില്‍പ്പാളത്തിന് അരികിലുള്ള വീടുകള്‍ കവര്‍ച്ചസംഘം ലക്ഷ്യം വെക്കുന്നതായി പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.
Post Your Comments