KeralaLatest News

ആർത്തവം അശുദ്ധിയെന്നു പറയുന്നവർ പുരുഷമേധാവിത്വം അടിച്ചേൽപ്പിക്കുന്നവർ; പാർവതി

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കൊപ്പമാണ് താൻ എന്ന് നടി പാർവതി. കാരണം ആര്‍ത്തവം ഒരിക്കലും അശുദ്ധിയാണെന്ന് താൻ വിശ്വസിക്കുന്നില്ല എന്നും ആര്‍ത്തവത്തിന്റെ പേരിൽ സ്ത്രീകള്‍ക്കെതിരായ് നിലനിൽക്കുന്ന വിവേചനം അധികാലം തുടരാനാവില്ലെന്നും പാര്‍വതി പറഞ്ഞു.

ആര്‍ത്തവമുളളപ്പോൾ സ്ത്രീകളെ മാറ്റി നിര്‍ത്തേണ്ടതുണ്ടോ എന്ന ചിന്ത കാലങ്ങളായി തന്നെയും അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവര്‍ പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ് എന്നാണ് തന്റെ വിശ്വാസം എന്നും പാർവതി കൂട്ടിച്ചേർത്തു.

കൂടാതെ തനിക്ക് ആര്‍ത്തവമുളള ദിവസങ്ങളില്‍ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ അവർ പോവുക തന്നെ ചെയ്യും എന്നും ഈ അഭിപ്രായത്തിന്റെ പേരില്‍ ചിലപ്പോള്‍ താന്‍ ക്രൂശിക്കപ്പെട്ടേക്കാം എന്നും പാര്‍വതി അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button