സന്നിധാനം: നടയിലെത്തുന്ന ഭക്തരോട് അധികൃതര്‍ കാണിക്കുന്ന ക്രൂരത കണ്ണ് നനയിക്കുന്നതാണ്. ശബരിമലയിലെത്തുന്ന ഭക്തതര്‍ക്ക് കുടിക്കാന്‍ ഒരുതുള്ളി വെള്ളമോ ഒരുനേരത്തെ ആഹാരമോ ഇല്ല എന്നുള്ളത് പലരും കാണാതെ പോകുന്ന സത്യങ്ങളില്‍ ഒന്നുമാത്രമാണ്. സന്നിധാനത്ത് ഭക്തര്‍ക്കെതിരെ പീഡന നടപടിയുമായി പൊലീസ് രംഗത്തെത്തിയതോടെ വലഞ്ഞത് അയ്യനെ കാണാനെത്തിയ വിശ്വാസികളാണ്. ശുചിമുറികള്‍ പൂട്ടി, കുടിവെളള പൈപ്പുകള്‍ അടച്ചു. നെയ്യഭിഷേകത്തിനുള്ള കൗണ്ടറുകളും അടച്ചു. പൂജയ്ക്കും നെയ്യഭിഷേകത്തിനും അവസരം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.
അതേസമയം ഇത്തരം പ്രശ്‌നങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെ സന്നിധാനത്തെ ശുചിമുറികള്‍ പോലീസസുകാര്‍ തുറന്നു. ശുചിമുറി പൂട്ടിയത് ഐജിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് പോലീസുകാര്‍ പറയുന്നത്. അതേസമയം നിലക്കലില്‍ ബിജെപി നേതാക്കളെ പൊലീസ് തടഞ്ഞു. പമ്പയിലേക്ക് പോകാനെത്തിയവരെയാണ് പൊലീസ് തടഞ്ഞത്. വാഹനങ്ങള്‍ കടത്തി വിടുന്നത് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. ഇതേതുടര്‍ന്ന് ബിജെപി നേതാക്കളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ചിത്തിര ആട്ട വിശേഷത്തിനായി ഇന്നലെ വൈകീട്ടാണ് നട തുറന്നത്.
അതേസമയം നേരത്തെ, ദര്‍ശനത്തിനെത്തിയ യുവതിയേയും കുടുംബത്തെയും പൊലീസ് തിരിച്ചയച്ചിരുന്നു. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് ദര്‍ശനത്തിനായി ഇന്നലെ ഒരു യുവതി പമ്പയിലെത്തിയത്്. ചേര്‍ത്തല സ്വദേശി അഞ്ജുവാണ് ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കും ഒപ്പം ദര്‍ശനത്തിനായി പമ്പയില്‍ എത്തിയത്. സന്നിധാനത്ത് പ്രവേശിക്കുന്നതിനായി യുവതി പൊലീസിന്റെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.
പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദര്‍ശനത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭര്‍ത്താവ് പിന്‍മാറിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് യുവതിയുടെ ചേര്‍ത്തലയുള്ള ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കൂടാതെ ദമ്പതികളുടെ ചേര്‍ത്തലയിലുള്ള വീട്ടില്‍ സുരക്ഷയൊരുക്കാനും പൊലീസ് നിര്‍ദ്ദേശിക്കുകയും യുവതിയെ തിരിച്ചയയ്ക്കുകയുമായിരുന്നു.
Post Your Comments