Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് നടന്നു നീങ്ങുന്നത് ആയിരത്തില്‍ അധികം അയ്യപ്പഭക്തര്‍ : ഭക്തരുടെ പ്രവാഹം കാരണം പോലീസിന്റെ ഉൾപ്പെടെ ഗതാഗതം മുടങ്ങി

പമ്പ : ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തരെ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് നടന്നു പോകാന്‍ പൊലീസ് അനുവദിച്ചു. വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയതോടെ റോഡിലൂടെ ഭക്തര്‍ നിരന്നാണ് നടക്കുന്നത്. ഇത് ഇനിയും പൊലീസിന് തലവേദനയായി. ഇത്രയധികം ഭക്തർ നടന്നു പോകുമെന്ന് പോലീസ് പോലും കരുതിയില്ല. പൊലീസ് വാഹനത്തിനു പോലും കടന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ഗതാഗതം മുടങ്ങിയിരിക്കുകയാണ്.

ചിത്തിര ആട്ട വിശേഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കാനിരിക്കെ സന്നിധാനത്തും പരിസരപ്രദേശത്തും പൊലീസ് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്ന്. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് തീര്‍ത്ഥാടകരെ തടഞ്ഞത്. എരുമേലിയില്‍ ഇന്നലെ മുതല്‍ എത്തിയവരാണു കുടുങ്ങിയിരിക്കുന്നത്. ആറുമണിക്ക് വാഹനങ്ങള്‍ കടത്തിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് പിന്നീട് നിലപാടുമാറ്റി.

നിലവില്‍ ഉച്ചയോടെ മാത്രമേ എരുമേലിയില്‍നിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എരുമേലിയില്‍ പാര്‍ക്കിങ് മൈതാനത്തും ഇ.എസ്.കവലയിലും ശബരിമല തീര്‍ത്ഥാടകകരുടെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നാണ് പൊലീസ് അറിയിച്ചത്. തുടര്‍ന്ന് ഭക്തര്‍ പ്രതിഷേധിക്കുകയായിരുന്നു.

വാഹനങ്ങള്‍ കടത്തിവിടാത്ത പക്ഷം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് ഉപരോധിക്കുമെന്ന് ഭക്തര്‍ വ്യക്തമാക്കി. ഇതോടെയാണ് ബസ് വിടാന്‍ തീരുമാനമായത്. രാവിലെ നിലയ്ക്കലിലും എരുമേലിയിലെ ഭക്തരുടെ ശക്തമായ പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button