കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലയ്ക്കലില്‍ പോലീസും ഭക്തരും തമ്മിലുണ്ടായ സംഘർ ഷത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഭക്തർക്കെതിരെ കേസെടുത്ത പോലീസുകാര്‍ക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാഹനങ്ങള്‍ തകര്‍ത്ത പോലീസുകാരുടെ നടപടിയെ ഡ്യൂട്ടിയുടെ ഭാഗമായി കാണാനാകില്ലെന്നു പറഞ്ഞ കോടതി ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥനേക്കൊണ്ട് അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചു.
മാധ്യമങ്ങളെ ശബരിമലയില്‍ എന്തിനാണ് തടയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. മാധ്യമങ്ങള്‍ ശബരിമലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ അതിന്റെ ഗുണം സര്‍ക്കാരിനല്ലേ എന്നും ഹൈക്കോടതി ചോദിച്ചു.
Post Your Comments