തിരുവനന്തപുരം: മണക്കാട് കാര്‍ത്തിക തിരുനാള്‍ സ്‌കൂള്‍ അടിമുടി മാറ്റത്തിന്റെ പാതയില്‍. 3600 പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ തിരുവനന്തപുരം മണക്കാട് കാര്‍ത്തിക തിരുനാള്‍ സ്‌കൂള്‍ രാജ്യാന്തര നിലവാരത്തിലേക്ക്. പൊട്ടിപൊളിഞ്ഞ മൂത്രപ്പുരയ്ക്ക് പകരം രണ്ട് ബ്ലോക്കുകളിലായി 20 മൂത്രപ്പുരകളോടെ നിര്‍മ്മാണം പൂര്‍ത്തിയായി. നാപ്കിന്‍ വെന്‍ഡിംഗ് മെഷിന്‍, ഇന്‍സിനറേറ്റര്‍ ഉള്‍പ്പെടെയും സജ്ജമാക്കിയിട്ടുണ്ട്.
സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മൂത്രപ്പുരയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുമുണ്ട്. പൊതുവിദ്യാലയങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടയാണ് നഗരസഭ പദ്ധതിക്ക് തുടക്കം കുറിച്ചത്. 25 ഹൈടെക് ക്‌ളാസ് മുറികളാണ് സ്‌കൂളില്‍ പൂര്‍ത്തിയാകുന്നത്.
ബാഡ്മിന്റണ്‍ കോര്‍ട്ട്, ഷട്ടില്‍ കോര്‍ട്ട്, അടുക്കള ഊട്ടുപുര എന്നിവയുടെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാകും. കൂടാതെ അംഗപരിമിതര്‍ക്കായി പ്രത്യേക ശുചിമുറി ഉള്‍പ്പെടെ അത്യാധുനിക നിലവാരമുള്ള മൂത്രപ്പുരകള്‍ സ്‌കൂളില്‍ സജ്ജമായിക്കഴിഞ്ഞു. തിരുവനന്തപുരം നഗരസഭയാണ് പദ്ധതി നടപ്പാക്കിയത്.
Post Your Comments