Latest News

കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യത

ശക്തമായ കാറ്റടിയ്ക്കും : ന്യൂനമര്‍ദ്ദം ഓഖിയ്ക്ക് സമാനം : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും കനത്തമഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ഇരുസംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ന്യൂനമര്‍ദ്ദം തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് കാരണമാകും.

ബുധനാഴ്ചയോ വ്യാഴാഴ്ചയോ ന്യൂനമര്‍ദ്ദം ശ്രീലങ്ക കടന്ന് കന്യാകുമാരി മേഖലയിലെത്തുമെന്നാണ് പ്രവചനം.

ഓഖിയ്ക്ക് സമാനമായ പ്രതിഭാസം ഉണ്ടാകുമെന്നാണ് പറയുന്നത്. അതേസമയം, ഇത് ചുഴലിക്കാറ്റാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഏഴ്, എട്ട് തീയതികളില്‍ കന്യാകുമാരി ഭാഗത്തും മാന്നാര്‍ കടലിടുക്കിലും കാറ്റടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മണിക്കൂറില്‍ 40 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗത. ചില അവസരങ്ങളില്‍ ഇത് 50 കിലേമീറ്ററായി ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകും.

ആറു മുതല്‍ എട്ട് വരെ ഈ പ്രദേശങ്ങളിലെ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മത്സ്യത്തൊളിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോയവര്‍ ആറിന് മുന്‍പ് തിരിച്ചെത്തണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button