ശബരിമല: താൻ സന്നിധാനത്തേക്കെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് കെ സുരേന്ദ്രൻ. എന്നാൽ ഏതു വഴിയെന്നോ എപ്പോൾ എത്തുമെന്നോ യാതൊരു തുമ്പുമില്ലാതെ പോലീസ്. ബിജെപി പ്രവർത്തകർക്ക് പോലും സുരേന്ദ്രൻ ഏതുവഴിയാണ് വരുന്നതെന്നറിയില്ല എന്നാണ് സൂചന. അതി വിശ്വസ്തരായ ചില പ്രവർത്തർ വ്രതമെടുത്തു സുരേന്ദ്രന്റെയൊപ്പം സന്നിധാനത്തേക്ക് പോകുന്നുണ്ടെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
‘ 25 പേരാണ് സംഘത്തിലുള്ളത്. കാടിന്റെ മുക്കും മൂലയും അറിയാവുന്ന 10 പേരാണ് വഴി തെളിച്ചത്. ഇതിന് പുറമേ അഞ്ചു ജില്ലകളില്‍ നിന്നുള്ള ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് നീങ്ങിക്കഴിഞ്ഞു. ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന കര്‍ശനമാക്കിയതിനാല്‍ ബിജെപി പ്രവര്‍ത്തകരുടെ ബന്ധുവീടുകളിലാണ് ഇന്നലെ ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയത്.’
‘ഇവര്‍ ഇന്നലെ തന്നെ പത്തനംതിട്ട, പന്തളം, റാന്നി, എരുമേലി, കണമല, ചിറ്റാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ എത്തിയിട്ടുണ്ട്. അതിന് ശേഷം എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല. സുരേന്ദ്രനും രാജേഷിനുമൊപ്പം അതിവിശ്വസ്തരാണ് ഉള്ളത്. ബിജെപിയിലുള്ളവര്‍ക്ക് പോലും ഇവരുടെ നീക്കങ്ങളെ കുറിച്ച് അറിയില്ല.’ എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് നടപടിയെ തുടര്‍ന്ന് ഇതരസംസ്ഥാനക്കാരായ ഏതെങ്കിലും അയ്യപ്പന്മാര്ക്ക് പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ അത് അന്തര്‍ സംസ്ഥാന കലാപമായി മാറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങി എവിടെ നിന്നെങ്കിലുമുള്ള അയ്യപ്പഭക്തന് കൊല്ലപ്പെട്ടാല്‍ ആ ഭാഗത്ത് മലയാളികള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെടാനും സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതു കൊണ്ടു തന്നെ പൊലീസ് ബലപ്രയോഗം ഒഴിവാക്കുമെന്നും സൂചനയുണ്ട്.
Post Your Comments