പത്തനംതിട്ട : ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ പ്രമുഖ ദൃശ്യമാധ്യമം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സന്നിധാനത്ത് മാധ്യമ റിപ്പോര്‍ട്ടിങ്ങിന് വിലക്കേര്‍പ്പെടുത്തിയ പത്തനം തിട്ട ജില്ലാ പോലിസ് മേധാവിയുടെയും ജില്ലാ കളക്ടടറുടെയും നടപടിയ്‌ക്കെതിരെയാണ് ജനം ടി.വി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശബരിമലക്ഷേത്ര പരിസരത്ത് നവംബര്‍ മൂന്നു മുതല്‍ അഞ്ചുവരെ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് നിയമവിരുദ്ധമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ്ബാബുവാണ് ഹര്‍ജിക്കാരന്‍
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന് ഹൈക്കോടതി മാധ്യമപ്രവര്‍ത്തകര്‍ക്ക് ശബരിമലയില്‍ വിലക്കുണ്ടോയെന്ന് ചോദിച്ച കോടതി മാധ്യമപ്രവര്‍ത്തകരെ തടയുന്നത് എന്തിനെന്നും ആരാഞ്ഞു. ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാരിന് നടപടി എടുക്കാം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കോ തീര്‍ത്ഥാടകര്‍ക്കോ അതിലൂടെ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കാരണമില്ലാത്ത നിയന്ത്രണവും നിരോധനവുമാണ് ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവും ജനം ടിവി കോടതിയില്‍ ഹാജരാക്കി. സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനാണ് ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇത് ഭരണാഘടനാ ലംഘനവും , അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ബുധനനാഴ്ച വീണ്ടും പരിഗണിക്കും
Post Your Comments