ഭുവനേശ്വര്‍: ഒഡീഷയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗത്തിനിരയാക്കി. ജന്‍കിയയിലെ ഖുര്‍ദ ജില്ലയിലാണ് സംഭവം. ആയുധ ധാരികളായ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. രണ്ട് പെണ്‍കുട്ടികളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഇതില്‍ ഒരാളെ ഇവര്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
പീഡിപ്പിച്ചതിനു ശേഷം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ കാട്ടിലുപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി. സംഘം ഭീഷണിപ്പെടുത്തിയ രണ്ടാമത്തെ പെണ്‍കുട്ടി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയ കണ്ടെത്തിയത്.
Post Your Comments