Latest NewsIndia

മൂവര്‍ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കിയ ശേഷം കാട്ടില്‍ ഉപേക്ഷിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ അജ്ജാതരായ മുന്ന് പേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കത്തികാട്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാല്‍സംഘത്തിന് ഇരയാക്കി. ശേഷം  കാട്ടില്‍ ഉപേക്ഷിച്ചു. 3 പേരും ഇപ്പോള്‍ ഒളിവിലാണ്. തട്ടിക്കൊണ്ട് പോകുന്ന സമയത്ത് പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയാണ് വിവരം പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാട്ടില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് പ്രതികള്‍ക്കായുളള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് ഇതേവരെ യാതൊരു അറിവും ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button