ബെംഗളുരു: വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കർഷകർ പച്ചക്കറികൾ വഴിയിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ച. ബണ്ടി പാളയത്തെ എപിഎംസി ഒാഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു.
പച്ചമുളക്, വെണ്ടയ്ക്ക, കോളിഫ്ലവർ, വെള്ളരി, തക്കാളി എന്നിങ്ങനെ ടൺ കണക്കിന് വസ്തുക്കളാണ് കർഷകർ നിവൃത്തിയില്ലാതെ റോഡിൽ ഉപേക്ഷിച്ചത്.
പ്രതിഷേധം കാണാനെത്തിയവർക്കും പച്ചക്കറി സൗജന്യമായി നൽകി. ഇടനിലക്കാരെ ഒഴിവാക്കി എപിഎംസി കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികള്‍ വാങ്ങണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Post Your Comments