
നെടുമ്ബാശ്ശേരി: വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന് വ്യാജവാര്‍ത്ത പരത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍. സുരക്ഷാ പരിശോധന നടക്കുന്നതിനിടെയാണ് തന്റെ ബാഗില്‍ ബോംബുണ്ടെന്ന് ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. ഒമാനിലേക്ക് പോകാനെത്തിയ ചേര്‍ത്തല വയലാര്‍ സ്വദേശി സുഭാഷാണ് അറസ്റ്റിലായത്.
തുടർന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ബോംബ് കണ്ടെത്താനായില്ല. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് സുരക്ഷാ പരിശോധന നീണ്ട് പോയതിലുള്ള അക്ഷമ കാരണം ബോംബുണ്ടെന്ന് പറഞ്ഞതാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.
Post Your Comments