പമ്പ : ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു. നിരോധനാജ്ഞക്കിടെയാണ് നട തുറന്നത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ കർശന സുരക്ഷ. പൊലീസ് അതിശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്നാണ് നടതുറന്ന് വിളക്ക് തെളിയിച്ചത്. ഇന്ന് ഇനി പ്രത്യേക പൂജകൾ ഉണ്ടാവില്ല എന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ അഞ്ചിന് നടതുറന്ന് നിർമാല്യവും അഭിഷേകത്തിനും ശേഷം നെയ്യഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ, കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവ ഉണ്ടായിരിക്കും. അത്താഴപൂജയ്ക്കുശേഷം രാത്രി പത്തുമണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. നവംബർ 16-ന് വൈകിട്ട് മണ്ഡലമാസ പൂജകൾക്കായിനട തുറക്കും. ശബരിമല-മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേൽശാന്തിമാരുടെ അവരോധന ചടങ്ങും നടക്കും. ശേഷം വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാർ ആയിരിക്കും നട തുറക്കുക.
Post Your Comments