തിരുവനന്തപുരം: തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ നടയടക്കാനുള്ള തീരുമാനം ബിജെപിയോട് ആലോചിച്ചശേഷമാണെന്ന് ശ്രീധരന്‍പിള്ളയുടെ വിവാദ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ആനത്തലവട്ടം ആനന്ദന്‍. ബിജെപി-തന്ത്രി ഗൂഢാലോചന പൊളിഞ്ഞൈന്ന് അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ നടയടക്കാനുള്ള തീരുമാനം ബിജെപിയോട് ആലോചിച്ചശേഷമെന്ന് വ്യക്തമാകുന്ന ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. നടയടച്ചാല്‍ കോടതി അലക്ഷ്യമല്ലെയെന്ന് തന്ത്രി കണ്ഠര് രാജീവര് തന്നോട് ചോദിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് ആകില്ലെന്ന് തന്ത്രിക്ക് താന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ശബ്ദ രേഖയില്‍ ശ്രീധരന്‍പിള്ള പറയുന്നു.
സ്ത്രീകള്‍ സന്നിധാനത്തോട് അടുത്തപ്പോള്‍ തന്ത്രി ഫോണില്‍ വിളിച്ചിരുന്നുവെന്നും അഭിപ്രായം തേടിയിരുന്നുവെന്നും ശബ്ദരേഖയില്‍ പറയുന്നു. പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. സാറിന്റെ വാക്ക് വിശ്വസിക്കുന്നു എന്നായിരുന്നു തന്ത്രിയുടെ മറുപടി. യുവമോര്‍ച്ചയുടെ യോഗത്തിലെ പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments