കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രധാന തെളിവുകളിലൊന്നായ ലാപ്ടോപ് ഹാജരാക്കാതെ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. തിങ്കളാഴ്ച ലാപ്ടോപ് ഹാജരാക്കണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. ജാമ്യം അനുവദിച്ചപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് ഇൗമാസം അഞ്ചിനകം നൽകാമെന്നായിരുന്നു ബിഷപ്പ് ഉറപ്പ് നൽകിയത്. എന്നാൽ ലാപ്ടോപ്പ് വിട്ടുനൽകാൻ ഇദ്ദേഹം തയ്യാറായില്ല. ലാപ്ടോപ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അറിയിച്ചത്.
കേസിലെ പ്രധാന തെളിവുകളിലൊന്നായ ലാപ്ടോപ് ഹാജരാക്കാതെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ബിഷപ്പിനെതിരെ കേസ് എടുക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൂടാതെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിൽ അടക്കുന്നതിനെക്കുറിച്ചും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
Post Your Comments