ന്യൂഡല്‍ഹി: സംസ്ഥാനത്തെ 5000 കുടുംബങ്ങള്‍ക്ക് പശുക്കളെ വിരതണം ചെയ്യുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. തൊഴിലില്ലായ്മ പ്രശ്‌നം കുറയ്ക്കുന്നതിനു വേണ്ടിയാണ് മന്ത്രിയുടെ പുതിയ പദ്ധതി. വ്യവസായങ്ങള്‍ക്ക് താന്‍ എതിരല്ലെന്നും, എന്നാല്‍ അത്തരം മേഖലകളില്‍ 2000 പേര്‍ക്കു തൊഴില്‍ ലഭിക്കുന്നതിന് ഒരാള്‍ 10,000 കോടികളുടെ നിക്ഷേപം നടത്തേണ്ടിവരും. അതേസമയം 10,000 പശുക്കളെ 2000 കുടുംബങ്ങള്‍ക്കു നല്‍കിയാല്‍ ആറു മാസത്തിനകം അവര്‍ക്കു വരുമാനം ലഭിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ത്രിപുരയിലെ ജനങ്ങള്‍ മാതൃകയാകുന്നതിനു വേണ്ടി സ്വന്തം വസതിയില്‍ പശുക്കളെ വളര്‍ത്തി അതിന്റെ പാല്‍ തന്നെ താനും കുടുംബവും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ചെറുപ്പക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറകേ നടന്നു വിലപ്പെട്ട സമയം കളയുന്നതിനു പകരം പശുക്കളെ വളര്‍ത്തണമെന്ന് ബിപ്ലബ് കുമാര്‍ പറഞ്ഞിരുന്നു.
Post Your Comments