Latest NewsIndia

ഹോട്ടൽ ഉടമക്കും ജീവനക്കാർക്കും മർദ്ദനമേറ്റു

ബെം​ഗളുരു: ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ​ഗുണ്ടാസംഘം മർദ്ദിച്ചു. കസവനഹള്ളിയിലെ ബാർബി ക്യു ഹോട്ടൽ ഉടമ കണ്ണൂർ എടക്കാട് സ്വദേശി അസ് ലാമിനേയും ആറു ജീവനക്കാരേയുമാണ് മർദ്ദിച്ചത്.

ഹോട്ടൽ തൊഴിലാളിയായ ഹമീദ്, സമീർ എന്നിവർ തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഹമീതിന്റെ സുഹൃത്തുക്കൾ എന്ന് പറഞ്ഞെത്തിയവരാണ് അക്രമം നടത്തിയത്. ഇരുപതോളം പേർ അക്രമം നടത്താൻ എത്തിയതായി പോലീസ് പറഞ്ഞു.

ഹോട്ടലിലെ ഫർണ്ണീച്ചറുകളടക്കം തകർത്തിട്ടുണ്ട്,സിസിടിവി ദ‍ൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button