ജോലിസ്ഥലത്തെ പീഡനം തുറന്ന് പറഞ്ഞ് വനിതാ പൊലീസ് ഉദ്യോഗസ്ഥ. അസാം അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എപിഎസ്) ലീന ദൗലിയാണ് എഡിജിപി (എല്‍ ആന്‍ഡ് ഒ) മുകേഷ് അഗര്‍വാളിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്.
2012 ലാണ് അഗര്‍വാളില്‍ നിന്ന് തനിക്ക് ഉപദ്രവം നേരിടേണ്ടി വന്നതെന്ന് ലീന ദൗലി തന്റെ ഫേസ് ബുക്ക് പേജിലിട്ട പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. താനും ജോലിസ്ഥലത്തെ പീഡനത്തിന്റ ഇരയാണൈന്ന് വ്യക്തമാക്കിയാണ് എപിഎസിന്റെ പോസ്റ്റ് തുടങ്ങുന്നത്. ത്‌ന്റെ ബോസായിരുന്ന മുകേഷ് അഗര്‍വാള്‍ ഐപിഎസ് അദ്ദേഹത്തിനൈാപ്പം അവധിദിനം ആഘോഷിക്കാന്‍ ക്ഷണിച്ചെന്നും എന്നാല്‍ താനത് നിരസിച്ചെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്ന് അഗര്‍വാളിനെതിരെ രേഖാമൂലം പരാതി നല്‍കിയെന്നും അതിന് ശേഷം തന്റെ ജീവിതം തന്നെ മാറി മറിഞ്ഞെന്നും ലീന ദൗലി പറയുന്നു. പരാതി നല്‍കി ആറ് മാസത്തിനുള്ളില്‍ തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പിറ്റേദിനം തന്നെ അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി വീട്ടിലെത്തി. ഭര്‍ത്താവിന്റെ ആത്മഹത്യയും താന്‍ നല്‍കിയ പരാതിയും തമ്മില്‍ ബന്ധമില്ലെന്ന് ഉറപ്പാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അന്ന് പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നു താനെന്നും അവര്‍ പറഞ്ഞു.
അതേസമയം തന്റെ പരാതിയില്‍ അന്വേഷണ നടപടിക്രമങ്ങള്‍ ഒന്നും നടന്നില്ല, പരാതി തെറ്റിദ്ധാരണയായി വ്യാഖ്യാനിച്ച് തള്ളപ്പെട്ടെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല അഗര്‍വാളിന്റെ ഭാര്യ തനിക്കെതിര മാനനഷ്ടത്തിന് കേസ് നല്‍കിയെന്നും ദൗലി പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസിലുള്ള ആരും ഇത്തരം അനുഭവങ്ങള്‍ പുറത്തുപറയില്ലെന്നുും വനിത പൊലീസ് ഉദ്യോഗസ്ഥ ടൂണ്ടിക്കാണിക്കുന്നു.
Post Your Comments