കൂകിപ്പായുന്ന തീവണ്ടിയില്‍ ഒരിക്കലെങ്കിലും ഒരു ദൂരയാത്ര നുകരാത്തവരുണ്ടാകില്ല. പക്ഷേ അപ്പോളൊക്കെ നമുക്ക് ഉണ്ടായിരുന്ന ഇപ്പോഴും ഉളള ഒരു സംശയമാണ് അല്ലാ ഈ ട്രെയിനിന്‍റെ ഏറ്റവും പിറകില്‍ എന്തിനാണ് ഇങ്ങനെ എക്സ് എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതെന്ന് .
വേറെയെങ്ങുമില്ല തൊട്ട് പിറകില്‍ മാത്രം ഒരുപക്ഷേ മിക്കവരും ഇത് ചിന്തിച്ച് തല പുണ്ണാക്കിയിട്ടുണ്ടാവും പക്ഷേ ഇതിന്‍റെ പിന്നിലെ സീക്രട്ട് മറ്റൊന്നുമല്ല. വളരെ നിസാരമായ ഒരു കാര്യമാണ്. തീവണ്ടിയുടെ അവസാനത്തെ ബോഗിയാണ് എന്ന് ഉറപ്പ് വരുത്താനാണിത്. തീവണ്ടിയുടെ യാത്ര വേളയില്‍ ബോഗി ഒന്നും തന്നെ എഞ്ചിനില്‍ നിന്നും വിട്ടു പോയിട്ടില്ല എന്ന് ഉറപ്പാക്കുന്നതിനാണ് തീവണ്ടിയുടെ ഏറ്റവും പിറകിലത്തെ ബോഗിയില്‍ എക്സ് എന്ന് സ്റ്റാമ്പ് വലുതായി നല്‍കിയിരിക്കുന്നതിന്‍റെ പിന്നിലെ ഉദ്ദേശം.
ഈ എക്സ് അക്ഷരം കണ്ട് കഴിഞ്ഞാല്‍ ഒാരോ റെയില്‍ ഗേറ്റിലേയും ചെക്കര്‍ക്ക് ഉറപ്പാക്കാനാകും ബോഗി ഒന്നും തന്നെ എഞ്ചിനില്‍ നിന്ന് അടര്‍ന്ന് പോയിട്ടില്ലെന്ന്. അപ്പോ സംശയം മാറിയില്ലേ..
Post Your Comments