പത്തനംതിട്ട: ശബരിമല ദർശനത്തിന് സുരക്ഷ തേടി യുവതികൾ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി ടി. നാരായണന്. വാഹനപരിശോധനയ്ക്ക് ശേഷം മാത്രമേ ഭക്തരെ കടത്തിവിടൂ എന്ന് എസ്പി പറഞ്ഞു. പരിശോധനയില്‍ കുഴപ്പക്കാരെ കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുക്കും. വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ ശക്തമായ പോലീസ് കാവലെന്നും എസ്പി പറഞ്ഞു.
എന്നാൽ ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചില സംഘടനകള്‍ ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഇലവുങ്കലില്‍ വച്ച് തന്നെ തീര്‍ത്ഥാടകരെ ബാരിക്കേഡ് വച്ച് പോലീസ് തടയുകയാണ്. നേരത്തെ നിലയ്ക്കല്‍ വരെ തീര്‍ത്ഥാടകരെ കയറ്റി വിടുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സന്നിധാനത്തേക്ക് നാളെ മാത്രമേ പ്രവേശനം അനുവദിക്കൂ.
Post Your Comments