ശീര്‍ഷാസനം യോഗയില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. ശരീരത്തിനു മൊത്തം ഗുണപരമായ വ്യത്യാസം വരുത്താന്‍ ഇതിനു കഴിവുണ്ട്. ശാരീരികം മാത്രമല്ല; മാനസികമായ ഉണര്‍വ്വും ഇതുമൂലം ലഭിക്കുന്നുണ്ട് . മനശാന്തി ലഭിക്കുന്നു. മറ്റ് യോഗാസനങ്ങള്‍ ചെയ്തതിന് ശേഷം അവസാനഘട്ടത്തിലാകണം ശീര്‍ഷാസനം പോലുള്ളവ ചെയ്യേണ്ടത്. യോഗാസനങ്ങളില്‍ അധികം പരിചയമില്ലാത്ത തുടക്കക്കാര്‍ ഇതില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണഅ ഉചിതം. കഴിയുമെങ്കില്‍ യോഗ ഗുരുവിന്റെ കീഴില്‍ നിന്ന നേരിട്ട് അഭ്യസിച്ചതിന് ശേഷം ശീര്‍ഷാസനം ചെയ്താല്‍ ഇരട്ടിഫലം ലഭിക്കും.
ചെയ്യേണ്ട വിധം
- അല്പം കട്ടിയുള്ള ഒരു ഷീറ്റ് മടക്കി തറയില്‍ വക്കുക
- കൈവിരലുകള്‍ തമ്മില്‍ കോര്‍ത്തു തറയില്‍ മലര്‍ത്തിവച്ച് മുട്ടുകുത്തിയിരിക്കുക.
- തലയുടെ നെറുകഭാഗം കൈക്കുള്ളിലും നെറ്റി തറയിലും പതിഞ്ഞിരിക്കും വിധം തലവച്ച് ഒരു കുതിപ്പോടെ ശരീരം മുകളിലെക്കുയര്‍ത്തുക.
- കാല്‍മുട്ടുകള്‍ നിവര്‍ത്തേണ്ടതില്ല. ശരീരം കുത്തനെ ആയി ബാലന്‍സ് ചെയ്തതിനു ശേഷം കാലുകള്‍ മെല്ലെ ഉയര്‍ത്തി 90ഡിഗ്രി ആയി വരുന്ന അവസ്ഥയില്‍ നില്‍ക്കുക.
- ശീര്‍ഷാസനത്തിന്റെ പൂര്‍ണ്ണരൂപമായി. ഇനി സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്യാം.
- എപ്രകാരം ശീര്‍ഷാസാനത്തിലേക്ക് ഉയര്‍ന്നുവോ, അപ്രകാരം തന്നെ അതില്‍ നിന്നു വിരമിക്കുക.
Post Your Comments