പത്തനംതിട്ട: നാളെ ശബരിമല നട തുറക്കാനിരിക്കെ പ്രതിഷേധക്കാരെ പിടികൂടാൻ ഫേസ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയുമായി പോലീസ്. കഴിഞ്ഞ തവണയുണ്ടായ സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവർ വീണ്ടും എത്തിയാൽ എളുപ്പത്തിൽ കണ്ടെത്താൻ ഇതിലൂടെ കഴിയും. 22 ക്യാമറകളില്‍ 12 എണ്ണത്തിലാണ് ഫേസ് ഡിറ്റക്ഷന്‍ ഉള്ളത്. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഈ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നാനുറോളം പേരുടെ ചിത്രങ്ങള്‍ പുതിയതായി സ്ഥാപിച്ച ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളില്‍ സ്ഥാപിച്ചിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ ഇവർ എത്തിയാല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ തിരിച്ചറിയും.
Post Your Comments