ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം വൈകുന്നത് ഹിന്ദു സമൂഹത്തിനിടയില്‍ ആശങ്കയുളവാക്കുന്നുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. ക്ഷേത്ര നിര്‍മ്മാണത്തിനായി വേണമെങ്കില്‍ 1992നു സമാനമായ പ്രക്ഷോഭം നടത്തുമെന്നുള്ള ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയുടെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് റാം ഇക്കര്യം വ്യക്തമാക്കിയത്.
‘1992നു മുന്‍പുള്ള അവസ്ഥ വീണ്ടും സംഭവിക്കുക എന്നത് നിര്‍ഭാഗ്യകരമാണ്. ക്ഷേത്ര നിര്‍മാണത്തെ പിന്തുണയ്ക്കുന്നവരില്‍ ഇത് ആശങ്കയുളവാക്കുന്നു. ആര്‍എസ്എസ് ഇക്കാര്യം വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ടെന്നും റാം മാധവ് വ്യക്തമാക്കി. അതേസമയം ക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അതേക്കുറിച്ചു മറുപടി നല്‍കാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സംഘ്, സന്യാസി സംഘടനകളില്‍നിന്ന് ഈ ആവശ്യം ശക്തമായി ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments