പത്തനംതിട്ട : ശബരിമലയില്‍ കലാപകാരികള്‍ക്കു ഇടമില്ലെന്നും വിശ്വാസികളെ പോലീസ് സംരക്ഷിക്കുമെന്നും രാജു എബ്രഹാം എംഎല്‍എ. വിശ്വാസികള്‍ക്ക് സന്നിധാനത്ത് ഒരുദിവസം തങ്ങാമെന്നും മറിച്ചൊരു നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അക്രമം സര്‍ക്കാരിനെ കോടതിയലക്ഷ്യ നടപടിയില്‍പ്പെടുത്താന്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, ശബരിമല കനത്ത പോലീസ് വലയത്തില്‍ തുടരവെ 4000 പേര്‍ നിരീക്ഷണത്തിലാണ്. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരും സമരം ചെയ്തവരുമാണു നിരീക്ഷണത്തില്‍ ഉള്ളത്. 4000 പേരുടെ ഫോട്ടോകളടക്കമുള്ള വിവരങ്ങള്‍ പോലീസിനു കൈമാറി. നേരത്തേ റജിസ്റ്റര്‍ ചെയ്ത 545 കേസുകളില്‍ ഉള്‍പ്പെട്ട 400 പേരെ പോലീസ് തിരയുകയാണ്.
Post Your Comments