Latest NewsKerala

സര്‍ക്കാരിനും പോലീസിനുമെതിരെ വര്‍ഗ്ഗീയ കര്‍ട്ടൂണ്‍ ; വനിത സൂപ്രണ്ടിങ് എഞ്ചീനീയര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: ശബരിമല സ്തീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും പോലീസുമെതിരെ വര്‍ഗ്ഗീയത പടര്‍ത്തുന്ന വിധം കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഒരു വിഭാഗം സമൂഹത്തിന് ഇടയില്‍ പ്രചരിപ്പിച്ചതിന് വനിത സൂപ്രണ്ടിങ് എഞ്ചീനീയറെ പൊതുമരാമത്ത് സസ്പെന്‍ഡ് ചെയ്തു. ആലുവ സൂപ്രണ്ടിങ‌് എന്‍ജിനിയര്‍ ടി എസ‌് സുജ റാണിയെയാണ‌് കേരള സിവില്‍ സര്‍വീസ‌് ചട്ടം(10) പ്രകാരം സസ്പെന്‍ഷന്‍ നല്‍കിയത്.

കേരള ഗവ. സര്‍വന്റ‌്സ‌് കോണ്‍ടാക്ട‌് റൂള്‍ (60)ന‌് വിരുദ്ധമായ കാര്യങ്ങളാണ‌് സുജ റാണി ചെയ‌്തിട്ടുള്ളതെന്നും ഇത‌് അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്ന‌് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് സസ്പെന്‍ഡ് ചെയ്ത് കൊണ്ടുളള ഉത്തരവ് ഇറങ്ങിയത്. കെഎസ‌്‌‌ടിപി വിഭാഗത്തില്‍ എഞ്ചിനീയറാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട ടി എസ‌് സുജ റാണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button