നിലയ്ക്കല്‍: ചിത്തിര ആട്ട വിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമല വീണ്ടും നട തുറക്കും. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി പൊലീസ്. നിലയ്ക്കല്‍ ബേസ് ക്യാമ്ബുവരെ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടെന്ന് അറിയിച്ചിരുന്നു എങ്കിലും മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ തടയുകയാണ്.
നിരോധനാജ്ഞയുടെ മറവില്‍ മാധ്യമങ്ങള്‍ക്കും ശബരിമലയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നട തുറക്കുന്ന ദിവസം മാത്രം പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശിച്ചാല്‍ മതിയെന്നായിരുന്നു പൊലീസ് നിര്‍ദേശം. കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ട് കിലോമീറ്റര്‍ മുന്‍പാണ് മാധ്യമങ്ങളെ തടഞ്ഞത്. ചീഫ് പോലീസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖല എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കേരള പോലീസ് അറിയിച്ചു. നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1500 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ശബരിമലയില്‍ നാലിടിത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം സ്വീകരിച്ച തീരുമാനങ്ങള്‍ അനുസരിച്ചാണ് നടപടി എന്നാണ് പൊലീസ് നിലപാട്. ഇന്ന് മുതലാണ് നിലയ്ക്കല്‍, ഇലവുങ്കല്‍ , പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാഞ്ജ പ്രാബല്യത്തില്‍ വരുക.
Post Your Comments