പമ്പ: ഇന്ന് പമ്പയിലേക്ക് മാധ്യമങ്ങളെ കടത്തിവിടില്ലെന്ന് പൊലീസ്. നവംബര്‍ 5ന് ശബരിമല നട തുറക്കാനിരിക്കെ നാളെ രാവിലെ മതിയെന്നാണ് ഐ ജി അശോക് യാദവ് നൽകിയ നിർദേശം. ഇന്ന് മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തിവിടാൻ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച ഉറപ്പും ഡിജിപി ഇന്ന് രാവിലെ നല്‍കിയിരുന്നു.
ശബരിമലയിലും പരിസരത്തും മാധ്യമ പ്രവര്‍ത്തകരെ തടയുന്നതായി വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാതൊരു തരത്തിലുമുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഡി ജി പി അറിയിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കാത്തത്. ശബരിമലയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments