തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന വാര്‍ത്ത വ്യാജമാണെന്ന് പോലീസ്. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നും പോലീസ് വ്യക്തമാക്കി.
കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിൽ നടന്ന സംഘർഷത്തിൽ ഇതുവരെ 3731 പേര് അറസ്റ്റിലായിട്ടുണ്ടെന്നും തുടർന്നും സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാനാണ് കൂടുതൽ സുരക്ഷ പോലീസിന്റെ ഭാഗത്തുനിന്ന് ഒരുക്കിയിരിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കി.
Post Your Comments