കണ്ണൂര്‍: ഈ വരുന്ന ഡിസംബര്‍ 9 ന് കണ്ണൂർ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകാന്‍ ഒരുങ്ങുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള എല്ലാവിധ ഒരുക്കങ്ങളും നേരില്‍ കണ്ട് മനസിലാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളം സന്ദര്‍ശിക്കുകയുണ്ടായി. ഇതോടൊപ്പം തന്നെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായുളള അവലോകന യോഗത്തിലും മുഖ്യന്ത്രി പങ്ക് കൊണ്ടു.
മുഖ്യമന്ത്രിക്ക് ഒപ്പം മറ്റ് മന്ത്രിമാരായ ഇ. പി ജയരാജന്‍,കെ കെ ശൈലജ ടീച്ചര്‍,കണ്ണൂര്‍ ജില്ലാ കലക്റ്റര്‍ മീര്‍ മുഹമ്മദ് അലി,ജില്ലാ പോലീസ് മേധാവി ശിവ് വിക്രം എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. കിയാല്‍ എം ഡി വി തുളസീദാസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു മുഖ്യമന്ത്രിയെ സ്വീകരിച്ചത്. പാസ്സഞ്ചര്‍ ടെര്‍മിനല്‍,ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം ഏറിയ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രിയും സംഘവും നേരിട്ട് കാണുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
Post Your Comments