KeralaLatest News

ഭക്ഷ്യവിഷബാധ: ആറ് കാറ്ററിങ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു

തൃശൂര്‍: അമ്പതിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ ആരോഗ്യ വകുപ്പ് ആറ് കാറ്ററിങ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. തൃശൂര്‍ പുതുക്കാടാണ് സംഭവം. തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ലൈസന്‍സ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആറ് കാറ്ററിംഗ് സ്ഥാപനങ്ങളാണ് അധികൃതര്‍ പൂട്ടിച്ചത്.

പുതുക്കാട് ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയ തൃക്കൂരിലെ രണ്ട് കാറ്ററിങ് സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അടച്ചു പൂട്ടിച്ചിരുന്നു. ഭൂരിഭാഗം ഭക്ഷണ വിതരണ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുവാനും അധികൃതര്‍ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button