Latest NewsIndia

ബി.ജെ.പി ജനറല്‍ സെക്രട്ടറിയെ നീക്കം ചെയ്തു

ഡെറാഡൂണ്‍•പാര്‍ട്ടി പ്രവര്‍ത്തകയുടെ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി ജനറല്‍ സെക്രട്ടറി സഞ്ജയ്‌ കുമാറിനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.

ആറുമാസത്തോളമായി കുമാര്‍ തന്നോട് മോശമായി പെരുമാറുകയാണെന്നാണ് വനിതാ പ്രവര്‍ത്തക ആരോപിക്കുന്നത്. ഡെറാഡൂണ്‍ പാര്‍ട്ടി ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി നോക്കുകയാണ് യുവതി.

Sanjay Kumar

പീഡനത്തിന്റെ തെളിവുകള്‍ യുവതി തന്റെ മൊബൈല്‍ ഫോണില്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ഒരു മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹി പിടിച്ചുവാങ്ങിയിരുന്നു.

സഞ്ജയ്‌ കുമാറിനെ സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും പാര്‍ട്ടി ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button