Latest NewsKerala

ആലപ്പുഴയില്‍ വാഹാനാപകടം : യുവ വനിതാ ഡോക്ടര്‍ മരിച്ചു

ആലപ്പുഴ/കോഴിക്കോട‌് :  പുനലൂരില്‍ നിന്ന‌് എറണാകുളത്തേക്ക‌് വരികയായിരുന്ന ടൂറിസ്റ്റ് ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ കാറില്‍ സഞ്ചരിച്ചിരുന്ന യുവ വനിത ഡോക്ടര്‍ മരിച്ചു.കൂടെയുണ്ടായിരുന്ന സഹഡോക്ടര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് വൈഎംസിഎ ക്രോസ‌്റോഡ‌് ‘ലക്ഷ‌്മി’യില്‍ ഡോ. എസ‌് പ്രസന്നകുമാറിന്റെയും ഡോ. ശോഭ കുമാറിന്റെയും ഏക മകള്‍ ഡോ. പാര്‍വതി (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് വെസ്റ്റ്ഹില്‍ നാരങ്ങാലി തയ്യില്‍ നിതിന്‍ ബാബുവിനെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ‌്ച പുലര്‍ച്ചെ ഒന്നോടെ ആലപ്പുഴ–ചങ്ങനാശേരി എസി റോഡില്‍ പള്ളാത്തുരുത്തി പാലത്തിന‌് സമീപമായിരുന്നു അപകടം. പാര്‍വതിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ‌്കാരം രാത്രി കോഴിക്കോട‌് മാവൂര്‍ റോഡ‌് ശ‌്മശാനത്തില്‍ നടത്തി.സഹപാഠിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സഹപാഠികള്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക‌് പോകവേയാണ് അപകടമുണ്ടായത്. ആലപ്പുഴ സൗത്ത‌് പൊലീസ‌് കേസെടുത്തു. ചര്‍മരോഗ വിദഗ‌്ധനായ അച്ഛന്‍ ഡോ. പ്രസന്നകുമാര്‍ അച്ഛന്‍ , അമ്മ ശോഭ കോഴിക്കോട‌് ഡെന്റല്‍ കോളേജ‌് സീനിയര്‍ പ്രൊഫസറാണ‌്.

shortlink

Related Articles

Post Your Comments

Related Articles


Back to top button