Latest NewsInternational

മൂന്നര പതിറ്റാണ്ട് മുമ്പും ദൃശ്യം മോഡല്‍ കൊലപാതകം : 1983 ല്‍ കാണാതായ 15 കാരിയെ കൊലപ്പെടുത്തി സിമന്റിലാഴ്ത്തി

കൊലപാതകം പുറത്തറിഞ്ഞ വഴി ഇങ്ങനെ

റോം : മൂന്നര പതിറ്റാണ്ട് മുമ്പും ദൃശ്യം മോഡല്‍ കൊലപാതകം. 1983 ല്‍ കാണാതായ 15 കാരിയെ കൊലപ്പെടുത്തി സിമന്റിലാഴ്ത്തി . ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് കെട്ടിടത്തിന്റെ അടിയില്‍ നിന്നും ലഭിച്ച അസ്ഥികൂടത്തില്‍ നിന്നും. ഇറ്റലിയിലെ വത്തിക്കാന്‍ എംബസിയുടെ കെട്ടിടം പൊളിച്ചപ്പോഴാണ് കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടിയുടേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്. ഇതോടെ മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ഒരു നിഗൂഢതയുടെ പിന്നിലെ യാഥാര്‍ഥ്യം തേടിയുള്ള യാത്ര ഇറ്റാലിയന്‍ പൊലീസ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ 29-നാണു നാലു നിര്‍മാണ തൊഴിലാളികള്‍ എംബസി സമുച്ചയത്തിന്റെ അനുബന്ധ കെട്ടിടത്തിന്റെ തറയ്ക്കടിയില്‍നിന്നd അസ്ഥികൂടം കണ്ടെത്തിയത്. കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തറ പൊളിക്കുകയായിരുന്നു അവര്‍. ഉടന്‍ തന്നെ വത്തിക്കാന്‍ അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു.

അസ്ഥികള്‍ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ ഉയര്‍ന്നു വന്നത് രണ്ടു പേരുകളായികുന്നു- എമന്വേല ഒര്‍ലാന്‍ഡി, മിറെല ഗ്രിഗോറി. 1983 ല്‍ ഒന്നരമാസത്തെ ഇടവേളയില്‍ കാണാതായ രണ്ടു പതിനഞ്ചുകാരികളായിരുന്നു ഇവര്‍. ഇന്നും ആര്‍ക്കും അറിയില്ല ഈ രണ്ടു പേരും എവിടെയാണെന്ന്. പക്ഷേ എംബസി കെട്ടിടത്തിനടിയില്‍നിന്നു ലഭിച്ചത് ഇവരില്‍ ഒരാളുടെ മൃതദേഹമാണെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വിശ്വസിക്കുന്നത്.

എംബസി കെട്ടിടത്തില്‍നിന്നു ലഭിച്ച അസ്ഥികൂടത്തിന്റെ പ്രാഥമിക പരിശോധനയില്‍ കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് അതെന്നു പല്ലിന്റെ പരിശോധനയിലും വ്യക്തമായി. പല്ലില്‍നിന്ന് ഡിഎന്‍എ സാംപിളും ശേഖരിച്ചിട്ടുണ്ട്. ഇതു പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ഡിഎന്‍എയുമായി ഒത്തുനോക്കും. ഇതിന് പത്തു ദിവസത്തോളം സമയമെടുക്കും. അതിനിടെ, തിരോധാനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും പൊലീസ് തിരയുന്നുണ്ട്.

1949 ല്‍ ഒരു ജൂത കച്ചവടക്കാരനാണു കെട്ടിടം വത്തിക്കാനു കൈമാറിയത്. കാണാതായ എമന്വേല ഒര്‍ലാന്‍ഡിയുടെ പിതാവ് വത്തിക്കാന്‍ പൊലീസിലെ അംഗമായിരുന്നു. 1983 ജൂണ്‍ 22 നാണ് ഈ പെണ്‍കുട്ടിയെ കാണാതാകുന്നത്. റോമില്‍ സംഗീതപഠനത്തിനു പോയി മടങ്ങി വരികയായിരുന്നു. അവസാനമായി ഒരു ബസ് സ്റ്റോപ്പില്‍ വച്ച് എമന്വേലയെ കണ്ടവരുണ്ട്. അതിനു ശേഷം ഈ പെണ്‍കുട്ടി എവിടെയെന്നത് ഇന്നും ദുരൂഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button