തിരുവനന്തപുരം: 12 സി.പി.എം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാന് 12 നേതാക്കളെന്നും എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം കൈമാറിയിട്ടുണ്ട്. നാളെ നടക്കുന്ന ചടങ്ങില്‍ ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും.
എല്ലാ വര്‍ഷവും അഞ്ച് കോടിയിലേറെ പേര്‍ എത്തുന്ന ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. കോടതി വിധിക്ക് പകരം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമമാണ് ശബരിമലയില്‍ നടക്കുന്നത്. മതാചാരങ്ങള്‍ അനുഷ്ഠിക്കുകയോ മതാചാരങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് കോയമ്ബത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തെറ്റുതിരത്തല്‍ രേഖയില്‍ പറയുന്നത്. ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് വളഞ്ഞ വഴിയില്‍ ഇക്കാര്യം നടപ്പിലാക്കുന്നത്.
Post Your Comments