KeralaLatest News

ഒന്നാം റാങ്കുകാരിയെ സന്ദർശിച്ച് രമേശ് ചെന്നിത്തല

ചേപ്പാട്ടെ വീട്ടിലെത്തിയാണ് അദ്ദേഹം കാര്‍ത്ത്യായനി അമ്മയെ സന്ദർശിച്ചത്

തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ നടത്തിയ അക്ഷരലക്ഷം പരീക്ഷയില്‍ മികച്ച വിജയം നേടിയ കാര്‍ത്ത്യായനി അമ്മയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ചേപ്പാട്ടെ വീട്ടിലെത്തിയാണ് അദ്ദേഹം കാര്‍ത്ത്യായനി അമ്മയെ സന്ദർശിച്ചത്. കാർത്ത്യായനി അമ്മയുടെ മുന്നിൽ തോറ്റുപോകാനായിരുന്നു പ്രായത്തിന്റെ വിധിയെന്നും പ്രായം തളർത്താത്ത നിശ്ചയദാർഢ്യമാണ് ഈ അമ്മൂമ്മയെ വിജയിയാക്കിയതെന്നും കാര്‍ത്ത്യായനി അമ്മയെ സന്ദർശിച്ച ശേഷം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കാർത്ത്യായനി അമ്മയുടെ മുന്നിൽ തോറ്റുപോകാനായിരുന്നു പ്രായത്തിന്റെ വിധി.
സാക്ഷരതാ മിഷൻ നടത്തിയ അക്ഷരലക്ഷം പരീക്ഷയിൽ നൂറിൽ 98 മാർക്കും നേടി ഒന്നാം റാങ്ക്കാരിയായ കാർത്ത്യായനി അമ്മയെ ആദരിക്കാൻ ഇന്ന് ചേപ്പാട്ടെ വീട്ടിലെത്തി. കുട്ടികൾ പഠിക്കുന്നത് കണ്ടപ്പോൾ മോഹം തോന്നിയാണ് പരീക്ഷയിൽ ഒരു കൈ നോക്കിയത് . പ്രായം തളർത്താത്ത നിശ്ചയദാർഢ്യമാണ് ഈ അമ്മൂമ്മയെ വിജയിയാക്കിയത് .

പഠനം ഇനിയും തുടരാൻ കഴിയട്ടെ .കാർത്ത്യായിനി അമ്മയ്‌ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം

shortlink

Related Articles

Post Your Comments

Related Articles


Back to top button