Latest NewsKeralaIndia

കൊലപാതകകേസിലും ബലാത്സംഗകേസിലും പ്രതിയായ ക്രിമിനൽ വളച്ചെടുത്ത പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് നാടകീയമായി

വന്‍ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമെന്നായിരുന്നു മണി പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ചത്.

ചെന്നൈ: ചെന്നൈ സ്വദേശിയായ വര്‍ക്ക്ഷോപ്പ് ജീവനക്കാരനോടൊപ്പം ഒളിച്ചോടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. അട്ടേങ്ങാനത്തെ മെച്ചപ്പെട്ട കുടുംബത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് പാണത്തൂരിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന ചെന്നൈയിലെ മണി എന്ന ഫിറ്റര്‍ മണി (30)ക്കൊപ്പം നാട് വിട്ടത്. തട്ടിക്കൊണ്ടുപോയത്. ഇയാൾ സമ്പന്ന കുടുംബത്തിലെ അംഗമാണെന്നും മറ്റും കുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

എന്നാൽ കൂട്ടിക്കൊണ്ടു പോയത് ഏതോ ചേരി പ്രദേശത്താണ്. മാത്രവുമല്ല ചെന്നൈയിൽ ഒരു കൊലപാതക കേസിലും ഒരു ബലാത്സംഗകേസിലും പ്രതിയായ മണി ചെന്നൈ പോലീസിന് പിടികിട്ടാപുള്ളിയാണ്. ഇതോടെ പെൺകുട്ടി അവസരോചിതമായി പ്രവർത്തിക്കുകയായിരുന്നു. താന്‍ കുടുക്കില്‍പ്പെട്ടതായി പെണ്‍കുട്ടി നാട്ടിലെ ബന്ധുക്കളെ വിളിച്ച്‌ വിവരം പറഞ്ഞതോടെ മണി വീട്ടില്‍ നിന്നും മുങ്ങി. ഇതോടെ പെണ്‍കുട്ടിയെ ബന്ധുക്കള്‍ പുതുക്കോട്ട പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ചെന്നൈ പുതുക്കോട്ടയില്‍ വന്‍ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമെന്നായിരുന്നു മണി പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ചത്.പിന്നീട് വിവരമറിഞ്ഞ് രാജപുരം പോലീസ് പുതുക്കോട്ടയിലെത്തി പെണ്‍ക്കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മണിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button