പാലാ: വില്ലേജ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആയുര്‍വേദ ഡോക്ടറുടെ പക്കല്‍ നിന്നും 1000 രൂപ തട്ടിയെടുത്ത് യുവാവ് മുങ്ങിയതായി പരാതി. പാല മൂന്നാനി കരുണ ആശുപത്രിയിലെ ഡോക്ടര്‍ സതീഷ് ബാബുവിനെയാണ് ഒരാൾ പറ്റിച്ചത്. വഴിയില്‍ കാര്‍ കേടായി കിടക്കുകയാണെന്നും കാറില്‍ വീട്ടുകാര്‍ ഉണ്ടെന്നും സൂചിപ്പിച്ച ശേഷം കാര്‍ നന്നാക്കാന്‍ അത്യാവശ്യമായി ആയിരം രൂപ വേണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടത്.
റോയി ജേക്കബ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ കൊടുത്ത ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ട്രൂ കോളറില്‍ റിച്ചാര്‍ഡ് മത്തായി എന്നാണ് കണ്ടത്. തുടർന്ന് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. തോക്കിന് ലൈസൻസ് ലഭിക്കാനുള്ള അപേക്ഷ ഡോക്ടർ വില്ലേജ് ഓഫീസിൽ നൽകിയിരുന്നു.ഈ അപേക്ഷ കണ്ടിരുന്നുവെന്നും അപേക്ഷ കളക്ടറേറ്റില്‍ സമര്‍പ്പിച്ചതായും യുവാവ് വിശ്വസിപ്പിച്ചു. ഇതോടെ യഥാര്‍ത്ഥ വില്ലേജ് ഓഫീസറാണ് എത്തിയത് എന്ന് കരുതി ഡോക്ടർ പണം നൽകുകയിരുന്നു.
Post Your Comments