മുംബൈ•മഹാരാഷ്ടയില്‍ 13 ഗ്രാമ വാസികളെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി യവത്മാല്‍ മേഖലയില്‍ വെച്ചാണ് ഔദ്യോഗികമായി ടി-1 എന്നറിയപ്പെടുന്ന പെണ്‍കടുവകൊല്ലപ്പെട്ടത്. നരഭോജിയായ കടുവയെ കാണുന്ന മാത്രയില്‍ വെടിവെച്ചു കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം അഞ്ചുപേരെ കൊലപ്പെടുത്തിയതും 2016ല്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയതും ഇതേകടുവയുടെ ആക്രമണം തന്നെയാണെന്നാണ് അധികൃതരുടെ നിഗമനം. ഭീതി പടര്‍ത്തിയ ആക്രമണത്തെ തുടര്‍ന്ന് കടുവയെ പിടികൂടുന്നതിനായി വ്യാപക ശ്രമങ്ങളള്‍ നടന്നു വരികയായിരുന്നു. കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടിക്കണമെന്നും പറഞ്ഞ് 9000 പേരോളം ഒപ്പിട്ട ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ആക്രമണങ്ങളുടെ ഭീകരത കണക്കിലെടുത്ത് സുപ്രീംകോടതി ഹര്‍ജി നിരാഹരിക്കുകയായിരുന്നു.
സാധാരണ ഗതിയില്‍ മനുഷ്യരെ കടുവകള്‍ സ്ഥിരമായി ഇങ്ങനെ ആക്രമിക്കാറില്ലെന്നും ആദ്യആക്രമണത്തില്‍ മനുഷ്യമാംസത്തിന്റെ രുചി തിരിച്ചറിഞ്ഞതാകാം ആക്രമണകാരണമെന്നും വിദഗ്ദര്‍ പറഞ്ഞു.
Post Your Comments