കാഞ്ഞങ്ങാട്: ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സിപിഎം അനാവശ്യമായി ഉണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കെ.സുധാകരന്‍. സര്‍ക്കാരിന് ഇപ്പോള്‍ വിനാശകാലേ വിപരീത ബുദ്ധിയാണ്. കപട വിശ്വാസികളെ ശബരിമലയില്‍ കയറ്റിയതുകൊണ്ട് ഈ സര്‍ക്കാറിന് എന്ത് നേട്ടമാണ് കിട്ടാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. . ഉദുമ തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകാനെത്തിയ സുധാകരന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോള്‍ വെല്ലുവിളി നടത്തുന്നത് അയ്യപ്പനോടാണ്. വിശ്വാസികളല്ലാത്തവരെ ശബരിമല കയറ്റാന്‍ 5000 പോലീസിനെയും 1500 ഉദ്യോഗസ്ഥരെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയില്‍ സ്ത്രീകള്‍ സന്തോഷിക്കേണ്ടവരാണെങ്കില്‍ എന്തുകൊണ്ട് അവര്‍ സമര ത്തിന്റെ മുന്‍ നിരയില്‍ അണിനിരക്കുന്നു. ഇത് സുപ്രീംകോടതി വിധിക്ക് സ്ത്രീകളും എതിരുതന്നെയാണെന്ന് വ്യക്തമാക്കുകയാണ്. ശബരിമലയില്‍ കയറാന്‍ ശ്രമിക്കുന്നത് എത്തിസ്റ്റുകളാണ്. വിശ്വാസികളായവരാരും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ തയ്യാറാവില്ലെന്നും സുധാകരന്‍ പറഞ്ഞു.
Post Your Comments