‘മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ. കാരണം മറ്റൊന്നുമല്ല, ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്. പുതിയ ചെറുപ്പക്കാര്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്.’ ഒരു അഭിമുഖത്തിൽ സിനിമ സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞ വാക്കുകളാണിവ. താരപദവി അഭിനേതാക്കള്‍ക്ക് എപ്രകാരമാണ് ഭാരമാകുന്നത് എന്ന സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജീത്തു ജോസിന്‍റെ ഈ പരാമര്‍ശം.
ജിത്തുജോസഫ് സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം മലയാളികൾ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. മോഹൻലാലിന്റെ അഭിനയ മികവിൽ ഏറെ ശ്രദ്ധയാകർഷിച്ച ഈ ചിത്രം മറ്റു ഭാഷകളിലേക്ക് പുനർചിത്രീകരിക്കുകയും ചെയ്തു. ദൃശ്യം സിനിമയുടെ തമിഴ് പതിപ്പ് പാപനാസത്തിൽ നായക വേഷം അവതരിപ്പിച്ചത് കമൽഹാസനാണ്.
എന്നാൽ കമലഹാസന് പകരം ഈ വേഷം ചെയ്യാൻ മനസ്സിൽ വിചാരിച്ചതും ആദ്യം സമീപിച്ചതും സൂപ്പർസ്റ്റാർ രജനികാന്തിനെ ആയിരുന്നെന്നും ജിത്തു ജോസിന്റെ വെളിപ്പെടുത്തൽ. രജനീകാന്തിന് സിനിമ ഇഷ്‌ടപ്പെട്ടിരുന്നുവെങ്കിലും പൊലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞ് അദ്ദേഹം പിന്മാക്കുകയായിരുന്നു എന്നും ജിത്തുജോസഫ് കൂട്ടിച്ചേർത്തു.
ദൃശ്യത്തില്‍ മോഹന്‍ലാലിനെ പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച കലാഭവന്‍ ഷാജോണ്‍ തല്ലുന്ന രംഗമുണ്ട്. സിനിമയുടെ പുരോഗതിക്ക് വളരെ അനിവാര്യമായ ഒരു രംഗമായിരുന്നു അത്. എന്നാൽ ലാലേട്ടനോട് ഈ രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍, സിനിമയാണ് പ്രധാനമെന്നും അവിടെ മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത് എന്നും ജിത്തു കൂട്ടിചേർത്തു.
Post Your Comments