
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ‘അണ്ണാത്തെ’. ഈ സിനിമയ്ക്കായി രജനി തന്റെ പ്രതിഫലം തിരികെ നല്‍കി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയെ കുറച്ച് നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അണ്ണാത്തെയുടെ നിര്‍മ്മാതാക്കള്‍ താരത്തോട് പ്രതിഫലം കുറയ്ക്കുവാന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ മുൻപ് പുറത്തു വന്നിരുന്നു.
അതേസമയം, ഔദ്യോഗിക സ്ഥിതീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സിനിമ അടുത്തവര്‍ഷം ആയിരിക്കും റിലീസ് ചെയ്യുക. നയന്‍താര, ഖുഷ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിയ വന്‍ താരനിര ചിത്രത്തിലുണ്ട്.
Post Your Comments