ഡിസംബർ മാസം അവസാനം താൻ ഏത് പാർട്ടിക്കൊപ്പമാണ് നിൽക്കുക എന്ന് സ്റ്റൈൽ മന്നൻ രജനികാന്ത് ഔദ്യോഗികമായി പ്രഖ്യാപിക്കും. ആർക്കൊപ്പമാണ് രജനി കൂടിച്ചേരുക എന്ന കാര്യത്തിൽ തമിഴ് മണ്ണിൽ മാത്രമല്ല, ഇന്ത്യൻ മണ്ണിലും ചർച്ചകൾ നടക്കുകയാണ്. ഇപ്പോഴിതാ, രജനികാന്ത് ബിജെപി രാഷ്ട്രീയവുമായി കൂടിച്ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആർ.എസ്.എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി.
റിപ്പബ്ലിക് എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് നൽകിയ അഭിമുഖത്തിലാണ് ഗുരുമൂർത്തി രജനികാന്ത് ബിജെപിയുമായി കൈകോർക്കുമെന്ന പ്രവചനം നടത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ ശേഷം രജനികാന്ത് ബിജെപിയുമായി കൈകോർക്കും. നേരിന്റെ വഴി തന്നെ അദ്ദേഹം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഗുരുമൂർത്തി.
ഇനിവരുന്ന മാസത്തിൽ തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ ധാരാളം മാറ്റങ്ങളുണ്ടാകും. രജനിയുടെ ആശയങ്ങൾ എന്താണെന്ന് തമിഴ്മക്കൾക്ക് വ്യക്തമായി മനസിലാകുമെന്നും അവർ രജനിക്കൊപ്പം നിൽക്കുമെന്നുമാണ് ഗുരുമൂർത്തി പറയുന്നത്.
Post Your Comments