കോട്ടയം: നിക്ഷേപതട്ടിപ്പുമായി നിയമ നടപടികള്‍ നേരിട്ട് വരികയായിരുന്ന കുന്നത്തുകള
ത്തില്‍ ഗ്രൂപ്പ് ഉടമ വിശ്വനാഥന്‍ (68) ആത്മഹത്യ ചെയ്തു. ചികിത്സയിലിരിക്കെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടിയാണ് വിശ്യനാഥന്‍ ആത്മഹത്യ ചെയ്തത്. രാവിലെ 8.30 ന് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം.
കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ സമരവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ജൂണില്‍ കുന്നത്തുകളത്തില്‍ ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ കാരാപ്പുഴ തെക്കും ഗോപുരം ജിനോഭവനില്‍ വിശ്വനാഥനും ഭാര്യ രമണിയും മരുമകന്‍ ജയചന്ദ്രനും മകള്‍ നീതുവും തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
വിശ്വനാഥന്റെ പാപ്പര്‍ ഹര്‍ജി പരിശോധിക്കുന്നതിന്റെ ഭാഗമായികോടതി റിസീവറെ നിയോഗിച്ചിരുന്നു. പറിശോധനയില്‍ ഇയാള്‍ 100 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു. ക്േസില്‍ അന്വേഷണം മുന്നോട്ട് പോാകുമ്പോഴാണ് വിശ്വനാഥന്റെ ആത്മഹത്യ.
Post Your Comments