KeralaLatest News

പാര്‍ട്ടി പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ: അച്ഛന്റെ മരണത്തിന്റെ ഉത്തരവാദികള്‍ക്ക് മകളുടെ കുറിപ്പ്

ആ സ്‌നേഹം നിഷേധിച്ചവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ

തൃശൂര്‍: പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ആത്മഹത്യ ചെയ്ത ഷാജിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ മകള്‍ സ്വാതചിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസ് ഭരണ സമിതിയുടെ മാനസികവും ശാരീരികവുമായ പീഡനത്തില്‍ മനംനൊന്താണ് അച്ഛനായ ഷാജി മരിച്ചതെന്നാണ് സ്വാതിയുടെ ആരോപണം. നേരത്തേ ജോലി ചെയ്തിരുന്ന കാളികാവ് പഞ്ചായത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള ആദരവ് സ്വന്തമാക്കിയ ഷാജിക്ക് പാവറട്ടി പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങള്‍ ആണ് ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മൊമെന്റോ (ഇടത് )..തൃശൂര്‍ ജില്ലയിലെ പാവറട്ടി ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മറ്റൊരു മൊമെന്റോ (വലത് ). ഈ മരണ വാതില്‍ അച്ഛന് സമ്മാനിച്ചതാര് S.S ഓ ,ഡി.ഡി.പി യോ അതോ അവരെ ഇതിനായി പ്രേരിപ്പിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റു ഭരണസമിതി അംഗങ്ങളുമോ???

we need justice
സ്‌നേഹമാണച്ഛന്‍ .
സ്‌നേഹസാഗരമാണച്ഛന്‍
ആ സ്‌നേഹം നിഷേധിച്ചവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ.
ഞങ്ങളുടെ ദുഃഖാഗ്‌നിയില്‍ ഇവരൊന്നും വെന്തുരുകാതിരിക്കട്ടെ .

shortlink

Related Articles

Post Your Comments

Related Articles


Back to top button