Latest NewsKerala

ചങ്ങനാശ്ശേരിയില്‍ വൈദികനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി

36കാരനായ വൈദികന്റെ മരണത്തിന്റെ ദുരൂഹത അന്വേഷിച്ച് പൊലീസ്

കോട്ടയം: ചങ്ങനാശ്ശേരിയില്‍ വൈദികനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ഛത്തീസ്ഗഡ് സ്വദേശിയായ മുകേഷ് ടിര്‍ക്കിയാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തത്. 36കാരനായ വൈദികന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷിക്കുകയാണ് പൊലീസ്. ദുരൂഹത അന്വേഷിച്ച് പൊലീസ്

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആത്മഹത്യചെയ്യുന്നുവെന്ന മെസേജ് അയച്ചതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി പതിനൊന്നേമുക്കാലോടെ കണ്ടെത്തിയ മൃതദേഹം രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കാന പഠനകേന്ദ്രത്തിലെ ഫാമിലി കൗണ്‍സലിങ് വിദ്യാര്‍ത്ഥിയായിരുന്നു വൈദികന്‍. അതേസമയം മരണത്തിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button